എം.വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം തന്നോട് ആലോചിക്കാതെ: വി.എസ്

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തന്നോട് ആലോചിച്ചിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്‍.

വിജയകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എല്‍എഡിഎഫ് യോഗത്തിന് തൊട്ട് മുന്‍പ് പോലും പാര്‍ട്ടി നേതൃത്വം ചര്‍ച്ച നടത്തിയില്ലെന്നും വി.എസ് പരാതി പറഞ്ഞു. കേന്ദ്ര നേതൃത്വം പറയാതെ അരുവിക്കരയില്‍ പ്രചാരണത്തിനില്ലെന്നും വി.എസ് അറിയിച്ചു.

സെക്രട്ടറിയേറ്റ് പ്രമേയം നിലനില്‍ക്കുന്നതിനാലാണ് കണവെന്‍ഷനില്‍ നിന്ന് വി.എസിനെ ഒഴിവാക്കിയതെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രമേ പ്രചാരണത്തിന് പോകൂ എന്ന നിലപാടിലാണ് വി.എസ്.

Top