എം.ജി കോളേജ് കേസ്: തുടരന്വേഷണത്തിനുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് നല്‍കി

തിരുവനന്തപുരം: എംജി സര്‍വ്വകലാശാലാ കോളേജിലെ ആക്രമണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ കത്ത് രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് എം.എല്‍.എ ശിവന്‍കുട്ടി കത്ത് നല്‍കിയിരുന്നു.

എം.ജി കോളജില്‍ പൊലീസുകാരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ നിന്ന് ഒരാളെ ഒഴിവാക്കാന്‍ വേണ്ടി 30 പേര്‍ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേസ് പിന്‍വലിച്ചതിനുപിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. കേസ് പിന്‍വലിച്ചത് തന്റെ ഭരണകാലത്തല്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. തന്റെ ഭരണകാലത്താണ് കേസ് പിന്‍വലിച്ചതെങ്കിലും തനിക്ക് ഉത്തരവാദിത്തമില്ലെന്നായിരുന്നു മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചത്. ഒടുവില്‍ മാനുഷിക പരിഗണന വെച്ച്, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കേസ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശദീകരിക്കുകയായിരുന്നു.

Top