എംഐ 3 ഇന്ത്യയില്‍ വില്‍ക്കില്ല

ഷവോമിയുടെ തരംഗം സൃഷ്ടിച്ച എംഐ 3 ഇനി ഇന്ത്യയില്‍ വില്‍ക്കില്ലെന്ന് ഷവോമി വ്യക്തമാക്കി. ഈ പരമ്പരയിലെ എംഐ 4 ആയിരിക്കും ഇനി ഇന്ത്യയില്‍ എത്തിക്കുക. അതിനായി 2015 അവസാനം വരെ കാത്തിരിക്കേണ്ടിവരും.

അഞ്ച് തവണയാണ് ഫ്‌ലിപ്പ്കാര്‍ട്ട് വഴി എംഐ 3 വിപണിയില്‍ എത്തിയത്. ഈ അഞ്ച് പ്രവാശ്യവും സെക്കന്റുകള്‍ക്കിടയില്‍ ഈ ഫോണ്‍ വിറ്റുതീര്‍ന്നു. ഇതുവരെ റജിസ്ട്രര്‍ ചെയ്തിട്ടും ഫോണ്‍ കിട്ടാത്ത ഉപയോക്താക്കള്‍ക്ക് ഇതു സംബന്ധിച്ച് ഫ്‌ലിപ്പ്കാര്‍ട്ട് മെയില്‍ അയച്ചിട്ടുണ്ട്.

അതിനിടയില്‍ റെഡ്മീ 1 എസ് വന്‍ വിജയം നേടിയതാണ് എംഐ3 പിന്‍വലിക്കാന്‍ കാരണം എന്നും റിപ്പോര്‍ട്ടുണ്ട്.

Top