ഊര്‍ജ പുനരുത്പാദന മേഖലയിലെ വികസനത്തിന് കേന്ദ്രസഹായം തേടി ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: ഊര്‍ജ പുനരുത്പാദന മേഖലയിലെ വികസനത്തിനു കേന്ദ്രസഹായം തേടി ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. സൗരോര്‍ജ രംഗത്തും കാറ്റാടിപ്പാടം വികസനത്തിലുമൊക്കെ ആന്ധ്രയെ രാജ്യത്തെതന്നെ മാതൃകാസംസ്ഥാനമായി മാറ്റുന്നതിനാണു നായിഡു കേന്ദ്രസഹായം തേടിയത്.

ഇത് സംബന്ധിച്ചു കേന്ദ്ര ഊര്‍ജമന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ചര്‍ച്ച നടത്തി. വൈദ്യുതി മേഖലയിലെയും, ഊര്‍ജപുനരുത്പാദന രംഗത്തെയും പ്രശ്‌നങ്ങളെക്കുറിച്ചു നായിഡു ഗോയലുമായി ചര്‍ച്ച നടത്തി.

ഇതു സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചയില്‍ വ്യക്തമായെന്നും ചന്ദ്രബാബു നായിഡുവിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി. ഊര്‍ജപുനരുത്പാദന രംഗത്ത് ആന്ധ്രാ സര്‍ക്കാരുമായി ചേര്‍ന്നു പുത്തന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനു വിദേശകമ്പനികളും രംഗത്ത് വന്നിട്ടുണ്ട്.

Top