ഉലകനായകന്‍ വീണ്ടും പാടുന്നു

ഉലകനായകന്‍ കമല്‍ഹാസന്‍ വീണ്ടും സിനിമയില്‍ പാടുന്നു. അവം എന്ന ചിത്രത്തിലാണ് കമല്‍ പാടുന്നത്. വിജയ് വില്‍വകൃഷ് എന്ന പുതുമുഖ സംവിധായകനാണു ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ക്യാമറാമാനുമായ രാജീവ് മേനോന്റെ സഹസംവിധായകനായാണ് വിജയ് സിനിമാസംവിധാന രംഗത്ത് ചുവട് ഉറപ്പിച്ചത്.

വിജയ്യുടെ ആദ്യ ചിത്രമാണ് അവം. ഗാനങ്ങള്‍ ഒരുക്കുന്നത് സുന്ദര മൂര്‍ത്തി. ചിത്രത്തിലെ റോക്ക് എന്നു തുടങ്ങുന്ന ഗാനമാണ് കമല്‍ഹാസന്‍ പാടുന്നത്. രാജാ റാണി എന്ന ചിത്രത്തില്‍ സഹ ക്യാമറാമാനായിരുന്ന കുഗന്‍.എസ്. പളനിയാണ് ചിത്രത്തിന്റെ ക്യാമറ. ഗൗരവ്, കാവ്യ ഷെട്ടി, വിവേക് എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ താരങ്ങള്‍. കോമഡി ത്രില്ലര്‍ ചിത്രമായ അവമിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Top