മോണ്‍ഡിവിഡിയോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിനിടെ ചിലി താരം ഗോണ്‍സാല യാറയുടെ മുഖത്തടിച്ച സംഭവത്തില്‍ ഉറുഗ്വായ് സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനിയെ രണ്ട് മത്സരങ്ങളില്‍നിന്ന് വിലക്കി.
ഇതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരം താരത്തിന് നഷ്ടപ്പെടും.
യാറ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് കവാനി പ്രതികരിച്ചതെന്ന ഉറുഗ്വായ് ടീമിന്റെ വാദം തള്ളിയാണ് ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അച്ചടക്ക നടപടി സ്വീകരിച്ചത്.
സംഭവത്തെത്തുടര്‍ന്ന് റഫറിയോട് മോശമായി പെരുമാറിയ ടീം പരിശീലകന്‍ ഓസ്‌കര്‍ ടബരേസിന് മൂന്ന് മത്സരങ്ങളില്‍ ടച്ച് ലൈന്‍ വിലക്കും നല്‍കിയിട്ടുണ്ട്.
കവാനിയോട് സഭ്യേതരമല്ലാതെ പെരുമാറിയ ഗോണ്‍സാല യാറയെ മൂന്ന് മത്സരങ്ങളില്‍നിന്ന് നേരത്തെ വിലക്കിയിരുന്നു. താരത്തിന്റെ അപ്പീലിന്മേല്‍ ശിക്ഷ രണ്ട് മത്സരമായി കുറച്ചു.


