ഉറങ്ങിക്കിടന്ന കുട്ടികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി: രണ്ട് മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ റേവ ജില്ലയില്‍ ഉറങ്ങിക്കിടന്ന ആറു കുട്ടികള്‍ക്കിടയിലേക്കു കാര്‍ പാഞ്ഞുകയറി രണ്ട് പേര്‍ മരിച്ചു. പരിക്കേറ്റ നാലു കുട്ടികളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ഒരു വിവാഹത്തിനെത്തിയ കുട്ടികള്‍ പുറത്ത് ടെന്റ് കെട്ടി അതിനുള്ളില്‍ ഉറങ്ങുകയായിരുന്നു. പുലര്‍ച്ചെ നാലിനു ടെന്റിനു പുറത്തുകിടന്ന കാര്‍ ഡ്രൈവര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ കുട്ടികള്‍ക്കിടയിലേക്കു പാഞ്ഞുകയറുകയായിരുന്നു.

അപകടത്തിനു ശേഷം ഡ്രൈവര്‍ കാറില്‍നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ കാര്‍ തടഞ്ഞുവച്ചു. പോലീസ് ഡ്രൈവര്‍ക്കുവേണ്ടി തെരച്ചില്‍ തുടങ്ങി.

Top