ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയം

റായ്പൂര്‍: ചത്തീസ്ഗഡിലെ അന്തഗഡ് മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഭോജ് രാജ് നാഗിന് ജയം. രണ്ട് സ്ഥാനാര്‍ത്ഥികള്‍ മാത്രം മത്സരരംഗത്ത് ഉണ്ടായിരുന്ന തിരഞ്ഞെടുപ്പില്‍ അംബേദ്കരി പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെട്ടത്. 53275 വോട്ടിന്രെ ഭൂരിപക്ഷത്തിലാണ് ഭോജ് രാജ് തിരഞ്ഞെടുക്കപ്പെട്ടത്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. മണ്ഡലത്തില്‍ നോട്ടയാണ് രണ്ടാം സ്ഥാനത്തെത്തിയതെന്ന പ്രത്യേകതയുമുണ്ട്.

Top