ഉധംപൂരില്‍ വീണ്ടും ഭീകരാക്രമണം; രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂരില്‍ വീണ്ടും ഭീകരാക്രമണം. ഉധംപൂരിലെ പൊലീസ് ഔട്ട് പോസ്റ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

ഉധംപുരിലെ ഉള്‍ഗ്രാമമായ ബസന്ത്ഘട്ടിലെ പോലീസ് പോസ്റ്റിന് നേരേയാണ് ഭീകരര്‍ ആക്രമണമഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സൈനികര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

ബുധനാഴ്ച ജമ്മുശ്രീനഗര്‍ പാതയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു ബി.എസ്.എഫ്. ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് വീണ്ടും ഉധംപുരില്‍ ആക്രമണമുണ്ടായിരിക്കുന്നത്.

Top