ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ചലനം 20 സെക്കന്റോളം നീണ്ടു നിന്നു. 11.55 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്. ഡല്‍ഹി, ആഗ്ര, പാറ്റ്‌ന, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, റാഞ്ചി, ജയ്പുര്‍, ഗുവാഹത്തി എന്നിവിടങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
ഡല്‍ഹിയടക്കമുള്ള സ്ഥലങ്ങളില്‍ ആളുകള്‍ കെട്ടിടങ്ങളില്‍നിന്നും ഇറങ്ങിയോടി. ഡല്‍ഹിയില്‍ മെട്രോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഡല്‍ഹില്‍ കെട്ടിടങ്ങളില്‍ വിള്ളലുകള്‍ വീണതായും റിപ്പോര്‍ട്ട ചെയ്യുന്നു.
കൊച്ചിയിലും നേരിയ ചലനം അനുഭവപ്പെട്ടു. കലൂര്‍, കടവന്ത്ര എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായി പറയുന്നു. ഭൂചലനമെന്ന് വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് സോളാര്‍ കമ്മീഷന്റെ സിറ്റിംങ് നിര്‍ത്തി വച്ചു.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ കാഠ്മണ്ഡുവിലാണെന്നാണ് നിഗമനം. കാഠ്മണ്ഡുവില്‍ നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു.പാക്കിസ്ഥാനിലും ഭൂചലനമനുഭവപ്പെട്ടു.


