ഉത്തരേന്ത്യയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കഴിഞ്ഞ നാല് ദിവസത്തിനുളളില്‍ 30 കര്‍ഷരാണ് ജീവനൊടുക്കിയത്. മഴയും ശക്തമായ കാറ്റും 90 ശതമാനം കൃഷിയും നശിപ്പിച്ച് കഴിഞ്ഞു. രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് കൂപ്പുകുത്തുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഇപ്പോഴും തുടരുന്ന കനത്തമഴ കര്‍ഷകരുടെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുത്തി. വിളവെടുപ്പില്‍ ഒന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ നാല് ദിവസം കൊണ്ട് ജീവിതം അവസാനിപ്പിച്ചത് 30 പേരാണ്. മ!ഴക്ക് പുറമെ ആലിപ്പഴ വര്‍ഷവും കൂടിയായതോടെ വിളവെടുപ്പിന് പാകമായ എല്ലാ വിലകളും നശിച്ചു. ക്രിക്കറ്റ് പന്തിന്റെ വലുപ്പത്തിലാണ് ഐസുകട്ടകള്‍ പതിക്കുന്നത്. കാറുകളുടെ ചില്ലുകള്‍ തകരുകയും വീടുകള്‍ക്ക് കേട്പാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശില്‍ മാത്രം 40 ജില്ലകളെ മഴ ബാധിച്ചു. സര്‍ക്കാര്‍ കണക്ക് പ്രകാരം 1100 കോടി രൂപയാണ് നഷ്ടം. യുപിയിലെ ഗ്രാമപ്രദേശങ്ങളില്‍ 70 ശതമാനം ജനങ്ങളെയും കൃഷിനാശം ദുരിതത്തിലാക്കി. ഇത് വരെ 35 പേര്‍ ആത്മഹത്യ ചെയ്തു. ഏഴ് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. മഴ ഇപ്പോഴും അപ്രതീക്ഷിതമായ എത്തുന്നത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിളകള്‍ക്ക് മതിയായ വിലയില്ലാത്തതും അമിത സാമ്പത്തിക ഭാരവും കൊണ്ട് 65 ശതമാനം കര്‍ഷകരും കൃഷി അവസാനിപ്പിക്കാന്‍ നില്‍ക്കുകയാണെന്ന സര്‍വ്വെഫലങ്ങള്‍ പുറത്ത് വന്ന് അധികം ക!ഴിയും മുമ്പാണ് കൊടും മ!ഴ കൊണ്ടുള്ള വ്യാപക കൃഷിനാശവും കര്‍ഷക ആത്മഹത്യയും.


