ഈദ് അവധിയില്‍ നിഗൂഡ പാര്‍ട്ടി : 82 പേര്‍ പിടിയില്‍

മനാമ: ഈദ് അവധിയില്‍ സംശയാസ്പദമായ നിലയില്‍ പാര്‍ട്ടി നടത്തിയ 82 പേരെ കുവൈത്ത് സെക്യുരിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കുവൈത്തിലെ മംഗഫില്‍ അപ്പാര്‍ട്ട്‌മെന്റില്‍ പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്. പിടിയിലായവരില്‍ കുവൈത്ത് സ്വദേശികളും അറബ് വിദ്ദേശികളും ഉള്‍പ്പെടുന്നതായി പൊലീസ് പറഞ്ഞു.ഇവരില്‍ നിന്ന് മദ്യവും മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു.

പൊലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു.കപ്പിള്‍ ഡാന്‍സും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. വന്നവരെല്ലാം അപ്പാര്‍ട്ട്‌മെന്റുകളിലെ താമസക്കാരല്ലെന്നും പുറത്തു നിന്നുമുള്ളവരായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഈദ് ആഘോഷങ്ങള്‍ക്കിടയില്‍ ഇത്തരം പാര്‍ട്ടികള്‍ നടത്തുന്നതിനെതിരെ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ വഴിയാണ് ഇവര്‍ ഇടപാടുകാരെ തേടിയിരുന്നത്. ഇതില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് ഇടപാടുകാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top