ഈജിപ്തില്‍ രഹസ്യ തുരങ്കം തകര്‍ക്കാനുള്ള ശ്രമത്തിനിടെ മൂന്നു പോലീസുകാര്‍ മരിച്ചു

കെയ്‌റോ: ഈജിപ്തില്‍ കള്ളക്കടത്തുകാര്‍ നിര്‍മിച്ച തുരങ്കം തകര്‍ക്കാനുള്ള ശ്രമത്തിനിടെ മൂന്നു പോലീസുകാര്‍ മരിച്ചു. തുരങ്കം തകര്‍ന്നു വീണാണ് പോലീസുകാര്‍ മരിച്ചത്. സിനായിയെയും ഗാസാ മുനമ്പിനെയും ബന്ധിപ്പിക്കുന്ന രഹസ്യ തുരങ്കമാണ് തകര്‍ന്നുവീണത്. ബോംബ് ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത്.

ഈജിപ്തില്‍ മുഹമ്മദ് മുര്‍സി അധികാരം വിട്ടൊഴിഞ്ഞശേഷം ഇതുവരെ സൈന്യം 1,813 രഹസ്യതുരങ്കങ്ങള്‍ സൈന്യം തകര്‍ത്തു. ഹമാസിന് രഹസ്യമായി ആയുധങ്ങളും ഭക്ഷണവും പണവും എത്തിച്ചുകൊടുക്കുന്നതിനാണ് കള്ളക്കടത്തുകാര്‍ ഈ തുരങ്കങ്ങളെ ഉപയോഗിക്കുന്നത്.

Top