ഈജിപ്തില്‍ സൈനിക ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണം: അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു

കെയ്‌റോ: ഈജിപ്തിലെ സിനായിലെ സൈനിക ചെക്ക്‌പോസ്റ്റിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഐ.എസിനോട് അനുഭാവമുള്ള ബയാത്ത് അല്‍ മാഖ്ദിസ് സംഘടന അക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. തോക്കുധാരിയായ അക്രമി ചെക്ക്‌പോസ്റ്റിലെത്തി സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ഇതേ സംഘടന ജൂലായ് 11 ന് കയ്‌റോയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിന് പുറത്ത് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

Top