കെയ്‌റോ: ഈജിപ്തിലെ ദേശീയ സുരക്ഷാ കേന്ദ്രത്തിന് മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈജിപ്തിലെ ഷൂബ്ര ഇല്‍-ഖൈമ നഗരത്തിലാണ് സംഭവം. സംഭവത്തില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദേശീയ സുരക്ഷാ കേന്ദ്രത്തിന് സമീപം സ്ഥാപിച്ചിരുന്ന മൂന്ന് ബോംബുകളാണ് സ്‌ഫോടനത്തിന് കാരണമായതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുളളത്.
20 ലധികം കെട്ടിടങ്ങള്‍ക്കും അത്രതന്നെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.


