യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടു

ബാഗ്ദാദ്: പ്രമുഖ ഇസ്‌ലാമിക് സ്റ്റേറ്റ് നേതാവ് വടക്കന്‍ ഇറാക്കി നഗരമായ മൊസൂളില്‍ യുഎസ് സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. മൊസൂളിലെ കിഴക്കന്‍ മുന്നണിയുടെ കമാന്‍ഡറായ അബ്ദുള്ള മുഹമ്മദ് അല്‍ ഹുറാന്‍ കാറില്‍ സഞ്ചരിക്കുമ്പോളാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ബാഗിയ എന്നു വിളിപ്പേരുള്ള അല്‍-ഹുറാന്‍ തീവ്രവാദ സംഘടനയുടെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നെന്നു നിനവേ പ്രവിശ്യയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ജനറല്‍ നജീം അല്‍-ജബോരി പറഞ്ഞു.

ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ മൊസൂളിലും പരിസരപ്രദേശങ്ങളിലും യുഎസ് നേതൃത്വത്തിലുള്ള സഖ്യ സേന ശക്തമായ ആക്രമണമാണ് നടത്തുന്നത്. വ്യോമാക്രമണങ്ങളില്‍ ഇതുവരെ നിരവധി ഐഎസ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.

Top