ന്യൂഡല്‍ഹി: ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് ഡല്‍ഹിയുടെ നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇക്കാര്യം അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ അറിയിച്ചു. മനീഷ് സിസോദിയയ്ക്ക് ഒപ്പം രാജ്‌നാഥ് സിംഗിന്റെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇരക്കാര്യം അറിയിച്ചത്.
12 കമാന്‍ഡോകളുടെ സുരക്ഷാ വലയം കേജ്‌രിവാളിന് നല്‍കുമെന്ന് സ്‌പെഷ്യല്‍ കമ്മിഷണര്‍ (സുരക്ഷ) എസ്.ബി.കെ.സിംഗ് പറഞ്ഞിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിക്ക് ചുറ്റും എണ്‍പതോളം പൊലീസുകാരായിരിക്കും ഒരേ സമയം സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. വാഹനത്തിന് പൈലറ്റ് കാറും സുരക്ഷാ ഉദ്യോഗസ്ഥരുമായി രണ്ട് എസ്‌കോര്‍ട്ട് വാഹനങ്ങളുമുണ്ടാകും.
കഴിഞ്ഞതവണയും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കിയിരുന്നെങ്കിലും കേജ്‌രിവാള്‍ നിരസിച്ചിരുന്നു.


