ഇളയ ദളപതി വിജയുടെ ചിത്രം നവംബറില്‍ ; കേരളത്തില്‍ ചിത്രീകരണം

ഇളയ ദളപതി വിജയ്യുടെ 58ാമത് സിനിമയുടെ ചിത്രീകരണം നവംബറില്‍ ആരംഭിക്കും. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്ത്രിന്റെ പൂജ നവംബര്‍ എട്ടിന് ചെന്നൈയില്‍ നടക്കും. കേരളത്തിലെ അതിരപ്പള്ളിയിലും ചിത്രം ഷൂട്ട് ചെയ്യുമെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ഫാന്റസി ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. ഹന്‍സിക, ശ്രുതി ഹാസന്‍, ശ്രീദേവി, സുദീപ് , പ്രഭു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തമീന്‍സും സെല്‍വകുമാറും ചേര്‍ന്നാണു ചിത്രം നിര്‍മിക്കുന്നത്. കത്തിയാണ് വിജയ്്യുടെ ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. കത്തി ദീപാവലിക്ക് തിയെറ്ററില്‍ എത്തും. സാമന്തയാണ് ചിത്രത്തിലെ നായിക.

Top