ഇളയ ദളപതിയുടെ കത്തി ദീപാവലിക്ക് തീയറ്ററില്‍

ഇളയ ദളപതി വിജയ് നായകനാവുന്ന കത്തിയുടെ ചിത്രീകരണം പൂര്‍ത്തിയായി. രണ്ടര കോടി ചെലവില്‍ സെറ്റ് നിര്‍മിച്ചാണ് മുംബൈയില്‍ കത്തിയുടെ ഗാനം ചിത്രീകരിച്ചത്. വിജയ് ആലപിച്ച സെല്‍ഫി പുള്ള എന്ന പാട്ടാണു മുംബൈയില്‍ ചിത്രീകരിച്ചത്. പാട്ട് ഇതിനോടകം തന്നെ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നു.ദീപാവലിക്ക് ചിത്രം തിയെറ്ററുകളില്‍ എത്തും.

എ.ആര്‍. മുരുഗദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാമന്തയാണ് നായിക. കത്തിയുടെ ഗാന ചിത്രീകരണം കഴിഞ്ഞ ദിവസം മുംബൈയില്‍ പൂര്‍ത്തിയായി. കൊലവെറി ഫെയിം അനിരുദ്ധാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top