ഇറാനില്‍ ഭൂചലനം; 16 പേര്‍ക്ക് പരിക്ക്

ടെഹാറാന്‍: പടിഞ്ഞാറന്‍ ഇറാനിലെ രണ്ടു നഗരങ്ങളിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 16 പേര്‍ക്ക് പരിക്ക്. റിക്ടര്‍സ്‌കെയിലില്‍ 5.6 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇയാം പ്രവിശ്യയിലെ ഡഹാലോറാനായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Top