ഇറാഖില്‍ തടവിലാക്കിയിരുന്ന 49 തടവുകാരെ വിട്ടയച്ചു

അങ്കാറ: ഇറാഖില്‍ ഐസിസ് തീവ്രവാദിള്‍ തടവിലാക്കിയിരുന്നു 49 തടവുകാരെ വിട്ടയച്ചു. ഇവരില്‍ 46 പേര്‍ തുര്‍ക്കി പൗരന്‍മാരും മൂന്നുപേര്‍ ഇറാഖികളുമാണ്. ഇറാഖിലെ വടക്കന്‍ നഗരമായ മൊസൂളില്‍ നിന്ന് കഴിഞ്ഞ ജൂണിലാണ് ഇവരെ തടവിലാക്കിയത്. തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ് ലുവാണ് മോചന വിവരം പുറത്ത് വിട്ടത്. തടവില്‍ കഴിയുമ്പോഴും അന്തസ് കാത്ത കുടുംബങ്ങള്‍ക്ക് നന്ദി അറിയിക്കുന്നെന്ന് ഒഗ്‌ലു ട്വിറ്ററില്‍ കുറിച്ചു. തുര്‍ക്കിയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇടപെടലാണ് മോചനത്തിന് വഴിവെച്ചതെന്ന് ഒഗ്‌ലു പറഞ്ഞു. ഐസിസ് തീവ്രവാദികള്‍ക്കെതിരെ യു എസ് നടത്തുന്ന വ്യോമാക്രമണത്തിന് പിന്തുണ നല്‍കാന്‍ തുര്‍ക്കി തയ്യാറായിരുന്നില്ല. തടവിലാക്കപ്പെട്ട തുര്‍ക്കി പൗരന്‍മാരുടെ ജീവന്‍ അപകടത്തിലാവും എന്നതിനാലാണ് തുര്‍ക്കി പിന്തുണ നല്‍കാന്‍ തയ്യാറാവാതിരുന്നത്.

 

Top