ഇറാഖില്‍ ഐഎസ് തടവിലാക്കിയ 15 എണ്ണ ഖനി ജീവനക്കാരെ കുര്‍ദ് സേന മോചിപ്പിച്ചു

ബാഗ്ദാദ്: ഇറാഖില്‍ ഐഎസ് തടവിലാക്കിയിരുന്ന ഇറാക്കി നോര്‍ത്ത് ഓയില്‍ കമ്പനി ജീവനക്കാരെ കുര്‍ദ് സൈന്യം മോചിപ്പിച്ചു. ഐഎസ് ഭീകരര്‍ എണ്ണഖനി പിടിച്ചെടുത്തതിനെ തുടര്‍ന്ന് തടവിലാക്കിയ 15 ജീവനക്കാരെയാണ് മോചിപ്പിച്ചിരിക്കുന്നത്. വടക്കന്‍ ഇറാഖിലെ കിര്‍ക്കുക്കിലെ ഒരു എണ്ണഖനിയിലാണ് ജീവനക്കാരെ തടവിലാകിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐഎസ് എണ്ണഖനി പിടിച്ചെടുക്കുകയും ജീവനക്കാരെ തടവിലാക്കുകയും ചെയ്തത്.

കുര്‍ദ് സേന നടത്തിയ പരിശോധനയിലാണ് ജീവനക്കാരെ ഒരു ചെറിയ മുറിയില്‍ അടച്ചിട്ടിരുന്നതായി കണ്ടെത്തിയത്. ഖനിയുടെ പല ഭാഗത്തും ബോംബുകളും ഐഎസ് ഒളിപ്പിച്ചു വച്ചിരുന്നു. ഐഎസ് നിയന്ത്രണത്തിലുള്ള ചില പ്രദേശങ്ങള്‍ കുര്‍ദ് സേന ശക്തമായ പോരാട്ടത്തിനൊടുവില്‍ തിരികെ പിടിച്ചിരുന്നു.

Top