ബാഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കില്‍ ഫെബ്രുവരിയില്‍ മാത്രം 1,103 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. 2,280 ആളുകള്‍ക്ക് പരിക്കേറ്റു. 611 സാധാരണക്കാരും 30 പോലീസുകാരും 492 ഇറാക്കി സുരുക്ഷ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടതെന്ന് ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
തലസ്ഥാന നഗരമായ ബാഗ്ദാദിലാണ് ആഭ്യന്തര കലാപം ഏറ്റവുമധികം നാശം വിതച്ചത്. ഇവിടെ 329 പേര്‍ കൊല്ലപ്പെടുകയും 875 പേര്‍ക്ക് പരികേല്‍ക്കുകയും ചെയ്തതായി സംഘടന റിപ്പോര്‍ട്ട് ചെയ്തു.


