ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദില്‍ ഷിയാ ചെക്ക്‌പോസ്റ്റുകളിലും ഒരു മാര്‍ക്കറ്റിലും ശനിയാഴ്ചയുണ്ടായ കാര്‍ബോംബ് ആക്രമണങ്ങളില്‍ 27 പേര്‍ കൊല്ലപ്പെട്ടു. ബലാദ്‌റൂസിലെ മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 50പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
സമാറാ നഗരത്തിനു സമീപമുള്ള രണ്ടുചെക്കുപോസ്റ്റുകളില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 16 ഷിയാ പോരാളികള്‍ക്കു ജീവഹാനി നേരിട്ടു.


