ബാഗ്ദാദ്: യുഎസ് സഖ്യ സേന ഇറാക്കില്‍ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ആക്രമണത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ തീവ്രവാദികളും സാധാരണക്കാരും ഉള്‍പ്പെടുന്നു. പടിഞ്ഞാറന്‍ പ്രവശ്യയായ അന്‍ബാറിലാണ് ആക്രമണം നടത്തിയത്. ഇവിടെ 15 തീവ്രവാദികളും ഏഴു സാധാരണക്കാരും സഖ്യ സേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. 30-ല്‍ അധികം തീവ്രവാദികള്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അല്‍ ഡൗലാബ് പട്ടണത്തില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുള്ള ഷിയാ വിഭാഗം ആളുകളും ഐഎസ് തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു. സിറിയയും ഇറാക്കും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ എല്ലാം തന്നെ ഐഎസിനെതിരേയുള്ള യുദ്ധം സഖ്യ സേന ശക്തമാക്കിയിരിക്കുകയാണ്.


