മൂന്നാര്‍: മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം. വിനോദ സഞ്ചാരികളുമായി പോയ വനംവകുപ്പിന്റെ അഞ്ചാം നമ്പര്‍ മിനി ബസാണ് മറിഞ്ഞത്. ഉദ്യാനത്തില്‍ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബസ് തോടിനു സമീപം നില്‍ക്കുകയായിരുന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ച ശേഷം തോട്ടിലേക്ക് മറിയുകയായിരുന്നു.
ബസില്‍ 14 യാത്രക്കാരുണ്ടായിരുന്നു.10 പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ ആസ്പത്രിയല്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ പാനിയേലി സ്വദേശി അജീഷാണ് മരിച്ചവരില്‍ ഒരാള്‍. ഒരാളെ തിരിച്ചറിയാനായിട്ടില്ല.


