ഇയ്യോബിന്റെ പുസ്തകത്തിന്റെ ആദ്യ ടീസര്‍ എത്തി

ഫഹദ് ഫാസില്‍ നയാകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഇയ്യോബിന്റെ പുസ്തകത്തിന്റെ ആദ്യ ടീസര്‍ എത്തി. ഗോപന്‍ ചിദംബരന്റെ കഥയ്ക്ക് ഗോപനും ശ്യാം പുഷ്‌കരനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

അമല്‍ നീരദും ഫഹദും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ ശ്രദ്ധനേടിയിരുന്നു. ലാല്‍ തീര്‍ത്തും വ്യത്യസ്തമായ റോളില്‍ എത്തുന്നു. പത്മപ്രിയയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയസൂര്യ, ലെന, ടി ജി രവി, റീനു മാത്യൂസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Top