ഇയ്യോബിന്റെ പുസ്തകം ഒക്ടോബര്‍ 30ന്

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഇയ്യോബിന്റെ പുസ്തകം ഒക്ടോബര്‍ 30ന് തീയറ്ററുകളിലെത്തും.ബ്രിട്ടീഷ് സംസ്‌കാരം നിലനിന്ന ഒരു കാലഘട്ടത്തിലേക്ക് വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു എത്തിനോട്ടം നടത്താനാണ് അമല്‍ നീരദ് ശ്രമം. മൂന്നാറിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥ ഈയാഴ്ച തീയറ്ററുകളിലേക്ക് എത്തുകയാണ്. അമല്‍ നീരദാണ് ഛായാഗ്രഹണവും

ഫഹദ് ഫാസില്‍ ഇഷ ഷെര്‍വാണി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ലാല്‍, ജയസൂര്യ, ചെമ്പന്‍ വിനോദ്, ശ്രീജിത് രവി, പത്മപ്രിയ, റീനു മാത്യുസ്, ലെന,ഹിമ ശങ്കര്‍ തുടങ്ങി നൂറോളം താരങ്ങള്‍ ചിത്രത്തിലുണ്ട്. ലാലാണ് ടൈറ്റില്‍ റോളില്‍.

അമല്‍ നീരദ് പ്രൊഡക്ഷന്‍സ്, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. ഗോപന്‍ ചിദംബരമാണ് തിരക്കഥ. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് നേഹ എസ് നായര്‍. ജാക്‌സന്‍ ഗ്യാരി പെരേര ഈണം നല്‍കുന്നു.

Top