ഇയ്യോബിന്റെ പുസ്തകം എത്തി

ഫഹദ് ഫാസില്‍ നായകനാകുന്ന അമല്‍ നീരദ് ചിത്രം ‘ഇയ്യോബിന്റെ പുസ്തകം’ തിയേറ്ററുകളിലെത്തി. മലയാള സിനിമയിലെ യുവ താരങ്ങളായ ജയസൂര്യ, റീനു മാത്യു, ഇഷ ഷെര്‍വാനി, പത്മപ്രിയ തുടങ്ങിയവരഭിനയിക്കുന്ന ചിത്രം വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുകയാണ്.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍-ഫഹദ് സംയുക്ത നിര്‍മാണ സംരംഭമാണ് ‘ഇയ്യോബിന്റെ പുസ്തകം.’

ടി.ജി. രവി, ശ്രീജിത്ത് രവി, ജിനു ജോസഫ്, ചെമ്പന്‍ വിനോദ്, വിനയന്‍, അനില്‍ മുരളി, ജോണ്‍ വിജയ്, ലെന, സരിത കുക്കു എന്നിവര്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ ഗോപന്‍ ചിദംബരം, സംഭാഷണം ശ്യാം പുഷ്‌കരന്‍.

Top