ഇഫ്‌ലു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ സഹപാഠിയും സുഹൃത്തും കൂട്ടമാനഭംഗപ്പെടുത്തി

Rape-Incidents

ഹൈദരാബാദ്: ഇഫ്‌ലു യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയെ സഹപാഠിയും സുഹൃത്തും ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തി. ഹൈദരബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗേജസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ 23 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയും ജേര്‍ണലിസം വിദ്യാര്‍ഥിയുമായ നിതിന്‍, യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ഥി രാജ്‌സിംഹ എന്നിവര്‍ അറസ്റ്റിലായി.

കഴിഞ്ഞ 31 ന് യൂണിവേസ്റ്റി കാമ്പസിനുള്ളില്‍വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കിയശേഷമാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ ഞായറാഴ്ച പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

Top