ഇന്‍ഹേലര്‍ രൂപത്തിലുള്ള എബോള വാക്‌സിന്‍ പരീക്ഷണം വിജയം

ലണ്ടന്‍ : എബോള വൈറസിനെതിരേ പുതിയ പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തു. ശ്വസിക്കാവുന്ന രൂപത്തിലുള്ള മരുന്നിന്റെ പരീക്ഷണം മൃഗങ്ങളില്‍ വിജയകരമായി പൂര്‍ത്തിയാക്കി. കുത്തിവയ്പ്പിന്റെ രൂപത്തിലല്ലാത്ത ഒരു എബോള വാക്‌സിന്‍ ദീര്‍ഘകാല ഫലം നല്‍കുമെന്ന് തെളിയുന്നത് ഇതാദ്യം. വൈറസ് ബാധയെ നേരിടാന്‍ ആഗോളതലത്തില്‍ നടത്തുന്ന ശ്രമങ്ങളില്‍ ഈ കണ്ടെത്തല്‍ നാഴികക്കല്ലാകുമെന്നാണ് പ്രതീക്ഷ.
കുത്തിവയ്പ്പിനുള്ള മരുന്നുകള്‍ സംഭരിച്ച് സൂക്ഷിക്കുന്നതിനും ദൂരദേശങ്ങളിലേക്കു കൊണ്ടുപോകുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഇന്‍ഹേലര്‍ മരുന്നിന്റെ കാര്യത്തില്‍ ഉണ്ടാകുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍, രോഗത്തിനു കൃത്യമായ ചികിത്സയൊന്നും ലഭ്യമല്ല.

Top