ഇന്‍ഫോസിസിന് 7.2 ശതമാനം വളര്‍ച്ച

മുംബൈ: രാജ്യത്തെ പ്രമുഖ ഐ ടി കമ്പനിയായ ഇന്‍ഫോസിസിന് രണ്ടാം പാദത്തില്‍ വളര്‍ച്ച. 7.2 ശതമാനമാണ് (689 കോടി) ലാഭത്തില്‍ വര്‍ധനയുണ്ടായത്. അറ്റാദായത്തില്‍ 28 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കമ്പനിയുടെ ലാഭം 2886 കോടിയില്‍ നിന്ന് 3096 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം 13,342 കോടിയായും ഉയര്‍ന്നു.

ഓഹരിക്ക് 30 രൂപ വച്ച് കമ്പനി ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനഫലത്തെത്തുടര്‍ന്ന് ഇന്‍ഫോസിസിന്റെ ഓഹരി വില ആറു ശതമാനം ഉയര്‍ന്നു. ലാഭത്തിന്റെ വിവരം പുറത്തുവന്നതിന് ശേഷം ഇന്‍ഫോസിസിന്റെ സ്‌റ്റോക്കുകളില്‍ 5.7 ശതമാനം വര്‍ധനവുണ്ടായി. ബോണസ് ഓഹരികളും താല്‍ക്കാലിക ലാഭവിഹിതവും വിതരണം ചെയ്യുമെന്നുള്ള കമ്പനിയുടെ പ്രഖ്യാപനവും നിക്ഷേപകരെ ആകര്‍ഷിച്ചു.

Top