ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ നിയന്ത്രണം കൊണ്ടുവരില്ലെന്ന് ടെലികോം മന്ത്രി

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ യാതൊരുവിധ നിയന്ത്രണവും കൊണ്ടുവരില്ലെന്ന്‌ കേന്ദ്ര ടെലികോം മന്ത്രി രവി ശങ്കര്‍ പ്രസാദ്. ഇക്കാര്യത്തില്‍ ട്രായ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

നെറ്റ് ന്യൂട്രാലിറ്റി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഏപ്രില്‍ 24ന് നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച അന്തിമറിപ്പോര്‍ട്ട് ട്രായ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും. അതുവരെ പൊതുജനങ്ങള്‍ക്ക് ട്രായ് വെബ്‌സൈറ്റ് വഴി അഭിപ്രായം അറിയിക്കാനുള്ള അവസരമുണ്ട്.

Top