ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ടി.വിയുമായി സാംസങ്ങ്

സാംസങ്ങും എയര്‍ടെല്‍ ഡി.ടി.എച്ചും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ടി.വി പുറത്തിറക്കി. സാംസങ്ങിന്റെ സ്മാര്‍ട്ട് ഡയറക്ട് ടി.വിയില്‍ എയര്‍ ടെല്ലിന്റെ ഡിജിറ്റല്‍ ടി.വി സ്മാര്‍ട്ട് കാര്‍ഡ് ഇന്‍ബില്‍റ്റായി ഉണ്ടായിരിക്കും.

വയറുകള്‍ ഒഴിവാക്കാമെന്നതും സിഗ്‌നല്‍ നഷ്ടം ഒഴിവാക്കി കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭ്യമാകുമെന്നതാണ് ഇതിന്റെ നേട്ടം. ആന്റിനയില്‍നിന്ന് കേബിളില്ലാതെ സിഗ്‌നല്‍ സ്വീകരിക്കാം. 44, 900 രൂപ മുതലാണ് വില.

Top