ഇന്നു മുതല്‍ സൗജന്യ നിരക്കുമായി ബിഎസ്എന്‍എല്‍

കൊച്ചി : സ്വകാര്യ ടെലിംകോം കമ്പനികളോട് മത്സരിക്കാന്‍ വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. രാജ്യവ്യാപകമായി രാത്രകാല സേവനങ്ങള്‍ സൗജന്യമാക്കിക്കൊണ്ടുള്ള ബിഎസ്എന്‍എല്‍ പുതിയ സ്‌കീം നാളെ മുതല്‍ പ്രാബല്യത്തില്‍. രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴു വരെ ലാന്‍ഡ് ലൈന്‍ ഫോണില്‍ നിന്ന് പരിധിയില്ലാതെ ഇന്ത്യയിലെ ഏതു നെറ്റ് വര്‍ക്കിലേക്കും വിളിക്കാം. മൊബൈല്‍ ഫോണുകളുടെ ഇടിച്ചുകയറ്റത്തില്‍ ഉപേക്ഷിക്കപ്പെട്ട ലാന്‍ഡ് ഫോണ്‍കണക്ഷനുകളെ സൗജന്യസേവനങ്ങള്‍ നല്‍കി തിരിച്ചു കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top