ഇന്ധന വില കുറയ്ക്കാന്‍ സാധ്യത

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാന്‍ സാധ്യത. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലക്കുറവ് തുടരുന്ന സാഹചര്യത്തിലാണ് ഇത്. ഇന്നോ നാളെയോ ചേരുന്ന എണ്ണക്കമ്പനികളുടെ യോഗത്തില്‍ വിലകുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകും.

പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടരരൂപ വീതം കുറയാനാണ് സാധ്യത. ആഗോളവിപണിയില്‍ ക്രൂഡ് ഓയിലിന് ബാരലിന് 82 ഡോളറാണ് വില. ഈ മാസം 18 ന് കേന്ദ്രമന്ത്രി സഭായോഗം ഡീസല്‍വില നിയന്ത്രണാധികാരം എടുത്തുകളഞ്ഞിരുന്നു.

Top