ഇന്ത്യ -ശ്രീലങ്ക ഏകദിനം: വിരാട് കൊഹ്‌ലി നായകന്‍

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കൊഹ്‌ലി ഇന്ത്യന്‍ ക്യാപ്റ്റനാകും. മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ആര്‍ അശ്വിന്‍ ഏകദിന ടീമില്‍ മടങ്ങിയെത്തി. വൃദ്ധിമാന്‍ സാഹ വിക്കറ്റ് കീപ്പറാകും. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ശ്രീലങ്കയ്‌ക്കെതിരായ പരിശീലന മത്സരത്തിനുള്ള ടീമില്‍ സഞ്ജുവും ഉണ്ടാകും .

ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, സുരേഷ് റെയ്‌ന, അമ്പാട്ടി റായ്ഡു, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് പതിനഞ്ചംഗ ടീമില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ പര്യടനത്തില്‍ നിന്ന് വെസ്റ്റിന്‍ഡീസ് ടീം പിന്മാറിയ സാഹചര്യത്തിലാണ് ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പര നടത്താന്‍ തീരുമാനമായത്. നവംബറിലാണ് പര്യടനം.

Top