അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെ വീണ്ടും പാക് വെടിവയ്പ്പ്

ജമ്മു : അതിര്‍ത്തിയില്‍ വീണ്ടും ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെ പാക് വെടിവയ്പ്പ്. ആര്‍.എസ് പുര സെക്ടറിലെ അഞ്ച് ബി.എസ്.എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് ഇന്ന് പുലര്‍ച്ചെ വെടിവയ്പ്പുണ്ടായത്.

ആക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബി.എസ്എഫ് ജവാന്‍മാരും പാക് റേഞ്ചര്‍മാരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായതായി പോലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ജമ്മു സന്ദര്‍ശിക്കാനിരിക്കെയാണ് അതിര്‍ത്തിയില്‍ വെടിവയ്പ്പ് രൂക്ഷമായിരിക്കുന്നത്.

ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്‍ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.

Top