ഇന്ത്യൻ സ്‌കൂൾ ഒമാനിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ന്ത്യൻ സ്‌കൂൾ ഒമാനിൽ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള ഓൺലൈൻ അപേക്ഷകൾ ആരംഭിച്ചു. കെജി, ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലാണ് പ്രശേനം ആരംഭിക്കുന്നത്. ഇന്ത്യൻ സ്‌കൂൾ ബൗഷർ, മസ്‌കറ്റ്, ഡാർസൈറ്റ്, അൽ വാദി അൽ കബീർ, അൽ ഗുബ്ര, അൽ സീബ്, അൽ മബേല എന്നിങ്ങനെ തലസ്ഥാന പ്രദേശത്തെ ഏഴ് ഇന്ത്യൻ സ്‌കൂളുകൾക്കാണ് പ്രവേശനത്തിനായി ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആണ് ഓൺലൈൻ രജിട്രേഷൻ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഏപ്രിൽ ഒന്നിന് മൂന്ന് വയസ്സ് പൂർത്തിയാക്കിയ കുട്ടികൾക്ക് കിന്റർഗാർട്ടൻ പ്രവേശനത്തിന് അർഹതയുണ്ട്. ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റ് പരിസരത്ത് സ്ഥിതി ചെയ്യുന്ന കെയർ ആൻഡ് സ്പെഷ്യൽ എജ്യുക്കേഷനിൽ (സിഎസ്ഇ) പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള പ്രവേശനവും ലഭ്യമാണ്. റസിഡന്റ് വിസയുള്ള ഇന്ത്യൻ പൗരത്വമുള്ള കുട്ടികൾക്കും പ്രവേശനം ലഭ്യമാണ്.

പ്രവേശനത്തിനായി രക്ഷിതാക്കൾക്ക് നേരിട്ടും അഡ്മിനിസ്‌ട്രേഷനെ സമീപിക്കാവുന്നതാണ്. പ്രവേശന നടപടികൾ പൂർണമായും ഓൺലൈൻ ആക്കിയതിനാൽ, അഡ്മിഷൻ പ്രോസസ്സിംഗ് ഫീസ് അടയ്‌ക്കുന്നതിന് രക്ഷിതാക്കൾ സ്‌കൂളുകൾ സന്ദർശിക്കേണ്ടതില്ല. ഓൺലൈൻ രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 24 ആണ്. പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ www.indianschoolsoman.com  ൽ ലഭ്യമാണ്.

Top