ഇന്ത്യാ- വെസ്റ്റിന്‍ഡീസ് ആദ്യ ഏകദിനത്തിനുളള ആദ്യ സംഘം കൊച്ചിയില്‍ എത്തി

വൈസ് ക്യാപ്റ്റര്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ 100 കണക്കിന് ആരാധകര്‍ ചേര്‍ന്ന് താരങ്ങളെ സ്വീകരിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്നാണ് ഇന്ത്യന്‍ ടീമീന്റെ ആദ്യം സംഘം കൊച്ചിയിലെത്തിയത്. വെസ്റ്റിന്‍ഡീസ് ടീമും അല്‍പ്പസമയത്തിനകം കൊച്ചിയിലെത്തി.

വൈസ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, അജിങ്ക്യാ രഹാനെ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരാണ് മുംബൈയില്‍ നിന്നുളള വിമാനത്തില്‍ കൊച്ചിയില്‍ എത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും ആരാധകരും ചേര്‍ന്ന് സ്വീകരിച്ചു
ബാക്കിയുളള ഇന്ത്യന്‍ താരങ്ങള്‍ വൈകുന്നേരത്തോടെയാകും കൊച്ചിയിലെത്തുന്നത്.

ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി രാത്രി 9.40 ന് ഉളള വിമാനത്തിലെത്തും. അതേസമയം വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡ്വയന്‍ ബ്രാവോയും, ഓള്‍ റൗണ്ടര്‍ ആന്ദ്രെ വെസ്സലും ഇന്നലെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു. ബാക്കിയുളള ടീം അംഗങ്ങള്‍ ഉച്ചക്ക് ശേഷം എത്തും.

Top