ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ ഈവര്‍ഷം 152 തവണ വെടിനിര്‍ത്തല്‍ ലംഘനം

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇതുവരെ 152 തവണ ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഗവണ്‍മെന്റ് ലോക്‌സഭയില്‍ അറിയിച്ചു. വെടിവെപ്പില്‍ 15 പേര്‍ കൊല്ലപ്പെടുകയും 115 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അടുത്ത കാലത്തായി അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാല്‍ ലംഘനം വര്‍ദ്ധിക്കുകയാണ്. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ തവണ ആക്രമണമുണ്ടായത്.

ഒക്ടോബര്‍ 31വരെയുള്ള കണക്കുകള്‍ പ്രകാരം 152 തവണ വെടി നിര്‍ത്തല്‍ ലംഘനം ഉണ്ടായി. ആക്രമണത്തില്‍ 13 സിവിലിയന്‍സും പണ്ട് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടു. അതുപോലെ തന്നെ 101 സിവിലിയന്‍സിനും 14 സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും നിരവധി ആള്‍ക്കാരെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുള്ള ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ആക്രമണം അവസാനിപ്പിച്ച ശേഷം ഇവര്‍ തിരിച്ച് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോയതായും സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു.

Top