ഇന്ത്യാ ഗേറ്റില്‍ നിന്ന് കാണാതായ മൂന്നു വയസുകാരിയെ കണ്ടെത്തി

ന്യൂഡല്‍ഹി : ഇന്ത്യാ ഗേറ്റില്‍ നിന്ന് കാണാതായ മൂന്നു വയസുകാരി ജാന്‍വി അഹൂജയെ കണ്ടെത്തി. പശ്ചിമ ഡല്‍ഹിയിലെ ജനക്പുരി ഗുരുദ്വാരയിലെ റോഡ്‌സൈഡില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു വഴിയാത്രക്കാരനാണ് കുട്ടി ഇവിടെയുള്ളതായി വിവരം നലല്‍കിയത്. തല മൊട്ടയടിച്ച് കഴുത്തില്‍ പേരെഴുതിയ കാര്‍ഡ് തൂക്കിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സെപ്തംബര്‍ 28നാണ് കുട്ടിയെ കാണാതായത്. കുട്ടിയെ തട്ടിക്കോണ്ട് പോയതാണെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒരാഴ്ചയായിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Top