ന്യൂഡല്‍ഹി: ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും കരമാര്‍ഗം ബന്ധിപ്പിക്കുന്ന റോഡ് തുറക്കാന്‍ പാകിസ്ഥാന്‍ വിസമ്മതിച്ചു. കറാച്ചി വിമാനത്താവളം വഴി ഇന്ത്യക്ക് അഫ്ഗാനുമായി വ്യാപാരം നടത്താവുന്നതാണെന്നും പാകിസ്ഥാന്‍ അറിയിച്ചു.
ഇന്ത്യയും അഫ്ഗാനും തമ്മില്‍ കരമാര്‍ഗം യോജിക്കാനുള്ള റോഡ് തുറക്കണമെന്ന മേട്ടോര്‍ വെഹിക്കിള്‍ ഉടമ്പടിയില്‍ ഒപ്പിടാന്‍ പാകിസ്ഥാന്‍ തയാറായില്ല. ഇന്ത്യയുമായുള്ള കരമാര്‍ഗ വാണിജ്യത്തിന് തടസം സൃഷ്ടിച്ചാല്‍ അഫ്ഗാനിലൂടെ മധ്യ ഏഷ്യയിലേക്ക് പ്രവേശിക്കാന്‍ പാകിസ്ഥാന് നല്‍കിയ അനുമതി റദ്ദാക്കുമെന്ന് പ്രസിഡന്റ് അഷ്‌റഫ് ഗിലാനി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
പാകിസ്ഥാന് മധ്യ ഏഷ്യയിലേക്കുള്ള പ്രവേശം ആവശ്യമാണ്. അതിനാല്‍ ഇന്ത്യയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് സൂചന. വാഗാ അതിര്‍ത്തി വഴി ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ കരമാര്‍ഗം റോഡുണ്ട്. അതിര്‍ത്തിയല്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ഈ റോഡ് അടക്കും.


