മുംബൈ: ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം മേയ് എട്ടിന് അവസാനിച്ച വാരത്തില്‍ പുതിയ ഉയരം കുറിച്ചു. 26.24 കോടി ഡോളര്‍ വര്‍ദ്ധിച്ച് റെക്കോഡ് ഉയരമായ 35,213 കോടി ഡോളറിലെത്തി വിദേശ നാണയ ശേഖരം.
വിദേശ നാണയ ആസ്തിയാകട്ടെ ഇക്കാലയളവില്‍ 26.27 കോടി രൂപയുടെ വര്‍ദ്ധന രേഖപ്പെടുത്തി 32,742 കോടി ഡോളറിലെത്തി. ഇതും പുതിയ ഉയരമാണ്.


