ചെന്നൈ: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി ഡി ആറിലായിരുന്നു വിക്ഷേപണം. ജി സാറ്റ് പരമ്പരയിലെ 12-മത്തെ വിക്ഷേപണമാണിത്.
2,117 കിലോഗ്രാമാണ് ജിസാറ്റ് ആറിന്റെ ഭാരം. അതിനാലാണ് വിക്ഷേപണ വാഹനമായി ജിഎസ്എല്‍വിയെ തിരഞ്ഞെടുത്തത്. അന്തിമ ഘട്ടത്തില്‍ ക്രയോജനിക് എന്‍ജിനാണ് ജിഎസ്എല്‍വി ഡി ആറ് ഉപയോഗിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനം. ആറു മീറ്റര്‍ വ്യാസമുള്ള ആന്റിനയാണ് ജിസാറ്റ് ആറിന്റെ മുഖ്യ സവിശേഷത. ഒമ്പതു വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്.


