ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന അനധികൃത ആഭ്യന്തര ഇടപെടലുകള്‍ സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ച ചെയ്യുമെന്ന് പാക് വൃത്തങ്ങള്‍.
ഈ മാസം 23,24 തീയതികളില്‍ നടക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ മീറ്റിംഗില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് പാക് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പാക്പ്രധാനമന്ത്രി നവാസ് ഷരീഫ് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഈ കാര്യത്തില്‍ പാക്കിസ്ഥാന്‍ തീരുമാനമെടുത്തത്.
പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസും ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തമ്മില്‍ ന്യൂഡല്‍ഹിയില്‍ വെച്ചാണ് കൂടിക്കാഴച്ച നടക്കുന്നത്. അതേസമയം അതിര്‍ത്തിയില്‍ നിരന്തരം ഉണ്ടാകുന്ന പാക് പ്രകോപനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും ആവശ്യമുന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


