ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി സുരക്ഷിതമെന്ന്‌ നെസ്ലെ ഗ്ലോബല്‍ സിഇഒ പോൾ ബൾക്കെ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സ് സുരക്ഷിതമാണെന്നും ഇന്ത്യയിൽ വിൽക്കുന്ന മാഗി നൂഡിൽസിൽ മോണോ സോഡിയം ഗ്ളൂട്ടാമേറ്ര് ചേർക്കുന്നില്ലെന്നും നെസ്ലെ ഗ്ലോബല്‍ സിഇഒ പോൾ ബൾക്കെ. മാഗി ഉപഭോക്താക്കള്‍ക്ക് താല്‍ക്കാലിക ഇടിവുണ്ടായി. അതുകൊണ്ടാണ് മാഗി താല്‍ക്കാലികമായി പിന്‍വലിക്കുന്നത്. ഇപ്പോഴത്ത വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും ബൾക്കെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അജിനോ മോട്ടോ ഗ്ലൂട്ടമേറ്റ് മാഗിയില്‍ ചേര്‍ക്കുന്നില്ലെന്നും ഈയത്തിന്റെ അംശം അനുവദനീയമായതിലും താഴെയാണെന്നും സിഇഒ വ്യക്തമാക്കി. മാഗി സുരക്ഷിതമാണെന്ന് ഉറപ്പാക്കി തിരിച്ച് വരും.പരിശോധനയ്ക്ക് അയച്ച സാംപിളുകളെല്ലാം സുരക്ഷിതമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരിശോധനാഫലം അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ബൾക്കെ വ്യക്തമാക്കി. മറ്റ് ലാബുകളിലെ പരിശോധനയിൽ വൈരുദ്ധ്യം കണ്ടെത്തിയത് എങ്ങനെയാണെന്നറിയില്ല. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സി.ഇ.ഒ വ്യക്തമാക്കി.

Top