ഇന്ത്യയില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവര്‍ ഏഴുകോടി

വാട്‌സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ 70 മില്ല്യണ്‍ കടന്നതായി കണക്കുകള്‍. ആഗോളതലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ പത്ത് ശതമാനത്തിലധികം വാട്‌സ് ആപ്പ് ഉപയോക്താക്കളും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

മാസത്തില്‍ ഒരിക്കലെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന 70 മില്ല്യണിലധികം ആളുകള്‍ ഇന്ത്യയിലുണ്ടെന്നാണ് വാട്‌സ്ആപ്പ് അധികൃതര്‍ പറയുന്നത്. അതുകൊണ്ടുതന്നെ വാട്‌സ് ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ എന്ന് കമ്പനി അധികൃതര്‍ പറയുന്നു.

ബ്രസീല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇനിയും വാട്‌സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top