ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്‍പന കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍.2015 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ 14.5 ശതമാനത്തിന്റെ കുറവാണ് ഫോണ്‍ വില്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
2014 ലെ അവസാന പാദത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ 14.5 ശതമാനത്തിന്റെ കുറവാണെന്നാണ് കണക്ക് പുറത്തുവിട്ട സൈബര്‍ മീഡിയ റിസര്‍ച്ച് പറയുന്നത്. 2014ലെ അവസാന പാദത്തില്‍ 62 മില്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണു വിറ്റുപോയതെങ്കില്‍ 2015ന്റെ ആദ്യ പാദത്തിലെത്തുമ്പോള്‍ 53 മില്യണ്‍ ഹാന്‍ഡ്‌സെറ്റുകളായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയിലും ഇടിവ് രേഖപ്പെടുത്തി. 7.14 ശതമാനമാണു സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ കുറവ് രേഖപ്പെടുത്തുന്നത്. വില കുറഞ്ഞ ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പന ഏതാണ്ട് 18 ശതമാനത്തോളമാണു കുറഞ്ഞിരിക്കുന്നത്. 2014ല്‍ മൊത്തം 204 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞതെന്നാണു കണക്ക്. അതിനിടെയാണു പുതിയ വാര്‍ത്ത വരുന്നത്.


