വാഷിംഗ്ടണ്‍: ഇന്ത്യയില്‍ മതവിശ്വാസങ്ങളോടുള്ള അസഹിഷ്ണുത വര്‍ദ്ധിച്ച് വരുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. വാഷിംഗ്ടണില്‍ മത നേതാക്കള്‍ പങ്കെടുത്ത ഒരു ചടങ്ങിലായിരുന്നു ഒബാമയുടെ പരാമര്‍ശം. മഹാത്മാ ഗാന്ധി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ വേദനിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും
ഇന്ത്യയില്‍ ഒരു മതത്തിന്റെ അനുയായികളെ മറ്റൊരു മതത്തിന്റെ വക്താക്കള്‍ ആക്രമിക്കുന്നത് പതിവാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ഇത് സംഭവിച്ച് കൊണ്ടിരിക്കുന്നു.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങളില്‍ നിന്ന് വളരെയധികം വ്യതിചലിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. ആഗോള മതനേതാക്കള്‍ പങ്കെടുത്ത നാഷണല്‍ പ്രയര്‍ ബ്രേക്ക്ഫാസ്റ്റ് ചടങ്ങിനിടെ ഒബാമ പറഞ്ഞ വാക്കുകളാണിത്.
ഇന്ത്യ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ബറാക് ഒബാമ നടത്തിയ മത സഹിഷ്ണുത പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടെന്ന് വൈറ്റ് ഹൗസ് പ്രതിനിധി ഫിലിപ്പ് റീനര്‍ പറഞ്ഞതിന്റെ തൊട്ട് പിറ്റേന്നാണ് ഒബാമ തന്നെ നേരിട്ട് വിശദീകരണവുമായെത്തിയത്.
മതവിശ്വാസത്തിന്റെ പേരില്‍ ഛിന്നഭിന്നമായി പോകാത്തിടത്തോളം കാലം ഇന്ത്യ വിജയിക്കും എന്നായിരുന്നു ഒബാമയുടെ പരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെയുള്ള വിമര്‍ശനമായാണ് നിരീക്ഷകര്‍ ഇതിനെ കണ്ടത്.


